Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cyber Terror

സൈ​ബ​ർ ഭീ​ക​രാ​ക്ര​മ​ണ കേ​സ്: അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ൻ​ഐ​എ റെ​യ്ഡ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി. സൈ​ബ​ർ ഭീ​ക​രാ​ക്ര​മ​ണ കേ​സി​ലാ​ണ് റെ​യ്ഡ്.

മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത്, തെ​ല​ങ്കാ​ന, ബി​ഹാ​ർ, ഡ​ൽ​ഹി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. 54 കേ​ന്ദ്ര സ​ർ​ക്കാ​ർ വെ​ബ്‌​സൈ​റ്റു​ക​ളെ ആ​ക്ര​മ​ണ​ത്തി​ന് ല​ക്ഷ്യ​മി​ട്ട സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി.

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ സ​മ​യ​ത്ത​ട​ക്കം ന​ട​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ലെ കേ​സാ​ണി​ത്. കേ​സി​ൽ മു​ൻ​പ് ര​ണ്ട് പേ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഹാ​ക്കി​ങ്ങി​ന് സ​ഹാ​യി​ച്ച​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നി​ല​വി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി മൂ​ന്ന് ലാ​പ്ടോ​പ്പു​ക​ളും അ​ഞ്ച് മൊ​ബൈ​ൽ ഫോ​ണു​ക​ളും എ​ൻ​ഐ​എ പി​ടി​ച്ചെ​ടു​ത്തു. കൂ​ടാ​തെ പ്ര​ധാ​ന​പ്പെ​ട്ട ഡി​ജി​റ്റ​ൽ രേ​ഖ​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

സൈ​​​​ബ​​​​ര്‍ ആ​​​​ക്ര​​​​മ​​​​ണം 54 വെ​​​​ബ്സൈ​​​​റ്റു​​​​ക​​​​ള്‍​ക്കു​​​ നേ​​​​രേ ​

ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ സി​​​​ന്ദൂ​​​​ര്‍ സ​​​​മ​​​​യ​​​​ത്ത് നി​​​​ര്‍​ണാ​​​​യ​​​​ക​​​​മാ​​​​യ കം​​​​പ്യൂ​​​​ട്ട​​​​ര്‍ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളെ​​​​യും സു​​​​പ്ര​​​​ധാ​​​​ന വി​​​​വ​​​​ര​​​​ങ്ങ​​​​ളെ​​​​യും ല​​​​ക്ഷ്യ​​​​മി​​​​ട്ടു കേ​​​​ന്ദ്ര​​​സ​​​​ര്‍​ക്കാ​​​​ര്‍ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ 54 വെ​​​​ബ്സൈ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​ത്യാ​​​​ധു​​​​നി​​​​ക രീ​​​​തി​​​​യി​​​​ലു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​പ​​​​ണം.

പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ഭീ​​​​ക​​​​ര​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ലേ​​​​ക്ക് 2025 മേ​​​​യ് ഏ​​​​ഴി​​​​ന് ഇ​​​​ന്ത്യ ന​​​​ട​​​​ത്തി​​​​യ സൈ​​​​നി​​​​ക ന​​​​ട​​​​പ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ സി​​​​ന്ദൂ​​​​ര്‍. ജ​​​​മ്മു​​​​കാ​​​ഷ്മീ​​​​രി​​​​ലെ പ​​​​ഹ​​​​ല്‍​ഗാ​​​​മി​​​​ല്‍ 2025 ഏ​​​​പ്രി​​​​ല്‍ 22ന് ​​​​ന​​​​ട​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ 26 നി​​​​ര​​​​പ​​​​രാ​​​​ധി​​​​ക​​​​ള്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​നു പി​​​​ന്നാ​​​​ലെ, പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ​​​​യും പാ​​​​ക് അ​​​​ധി​​​​നി​​​​വേ​​​​ശ കാ​​​ഷ്മീ​​​​രി​​​​ലെ​​​​യും ഭീ​​​​ക​​​​ര​​​​വാ​​​​ദ സം​​​​ഘ​​​​ട​​​​ന​​​​ക​​​ളു​​​ടെ ഒ​​​​ളി​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ള്‍​ക്കു​​​നേ​​​രേ​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ത്യ​​​​ന്‍ സൈ​​​​ന്യം ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്.

Latest News

Corehub Up